പത്താം ക്ലാസുകാരി കൃഷ്‌ണേന്ദു ബി അജി രചിച്ച ഇംഗ്ലീഷ് നോവൽ “എഫീമിറൽ എക്കോസ് ” പ്രകാശനം ചെയ്തു.

Kerala Pathanamthitta

പത്താം ക്ലാസുകാരി കൃഷ്‌ണേന്ദു ബി അജി രചിച്ച ഇംഗ്ലീഷ് നോവൽ “എഫീമിറൽ എക്കോസ് ” പ്രകാശനം ചെയ്തു.

അടൂർ – സെന്റ് മേരിസ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദു ബി അജി രചിച്ച ആദ്യ ഇംഗ്ലീഷ് നോവൽ ” EPHEMERAL ECHOES ” ന്റെ ആദ്യ പ്രതി ഇന്ന് അടൂർ സെന്റ് മേരീസ് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത സിനിമ സംവിധായകൻ ഡോ. ബിജു, തിരുവനന്തപുരം ഹയർ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ കെ. സുധക്കു നൽകികൊണ്ടു പ്രകാശനം ചെയ്തു.

പ്രസ്തുത ചടങ്ങിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ശ്രീകുമാർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ വിദ്യാധരൻ, അടൂർ ഡിവൈഎസ്പി ജി. സന്തോഷ്‌കുമാർ, ഹെഡ്മിസ്ട്രസ് ബിനുമേരി തോമസ്, പിടിഎ പ്രസിഡന്റ്‌ ഷിബുകണിയാൻപറമ്പിൽ, അനിൽ പി കോശി എന്നിവർ പ്രസംഗിച്ചു. സിബിഐ സബ് ഇൻസ്‌പെക്ടർ അജികുമാറിന്റെയും അടൂർ GHSS അദ്ധ്യാപിക ബിന്ദുവിന്റെയും മകൾ ആണ് കൃഷ്‌ണേന്ദു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *