മദ്ധ്യവയസ്‌കനെ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Crime
Print Friendly, PDF & Email

പന്തളം – മുൻ വൈരാഗ്യം കാരണം മദ്ധ്യവയസ്‌കനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുരമ്പാല മനു സദനത്തിൽ മനുകുമാർ (50)ആണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. കുരമ്പാല സ്വദേശി ചെറിയാൻ മത്തായി (57) യെ ആണ് പ്രതി ആക്രമിച്ചത്. മറ്റുളളവരുടെ മുന്നിൽ വച്ച് പേരു വിളിച്ച് അധിക്ഷേപിച്ചതിലുളള മുൻ വൈരാഗ്യം നിമിത്തമായിരുന്നു ആക്രമണം. ഹെൽമറ്റ് കൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഇടി കൊണ്ട് ഓടയിലേക്ക് മറിഞ്ഞു വീണ ചെറിയാനെ കടിച്ചും പരുക്കേൽപ്പിച്ചു. ഒളിവിൽ പോയ പ്രതിയെ എസ്.എച്ച്.ഓ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പി.കെ. രാജൻ, ശരത്ചന്ദ്രൻ, പോലീസുദ്യോഗസ്ഥരായ എസ്. അൻവർഷ ,അനൂജ്, സുരേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടി കൂടികൂടുകയായിരുന്നു. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *