ആറന്മുള – അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പ്രതികരിച്ചത്.. ശബരിമലയിൽ സ്പോൺസർ ഷിപ്പ്,.. കൊള്ളരുതായ്മ്മകൾക്കുള്ള വാതിൽ തുറന്ന് കൊടുക്കാനുള്ള മാർഗ്ഗമായിരുന്നെങ്കിൽ, ഇനി മുതൽ അത് അനുവദിക്കില്ലെന്ന്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ പറഞ്ഞു.
സ്പോൺസറായി വരുന്ന ആൾ ആരാണെന്നും, അയാളുടെ വരുമാന മാർഗം എന്താണെന്നും, അറിയാതെ സ്പോൺസർഷിപ്പ് സ്വീകരിക്കേണ്ടതില്ല. അങ്ങനെ ഉണ്ടായത് ഇപ്പോഴത്തെ സംവിധാനത്തിൻ്റെ തകരാറാവാം. അത് തിരുത്തും. ഭക്തരുടെ സംഭാവന സ്വീകരിക്കാനും, അവരുടെ സ്പോൺസർഷിപ്പ് സ്വീകരിക്കാനും തടസമില്ല. സ്പോൺസർ നേരിട്ട് വരണം. ഇടനിലക്കാർ മുഖാന്തിരം വരരുത്. അവരുടെ വരുമാന മാർഗ്ഗം, ബാലൻസ് ഷീറ്റ്, ഇൻകം ടാക്സ് വിവരങ്ങൾ എന്നിവ പരിശോധിച്ച് മാത്രം അനുവാദം നൽകും. ഇപ്പോൾ നടക്കുന്ന അന്വേഷണത്തോടും അന്വേഷണ സംഘത്തോടും പൂർണ്ണമായും സഹകരിക്കും. തത്വമസി പ്രാവർത്തികമാക്കി, ദേവസ്വം ബോർഡ് തീർത്ഥാടകർക്ക് വേണ്ടി തീർത്ഥാടകരാൽ നടത്തപ്പെടുന്ന സംവിധാനമാക്കും. ഇതുവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഈ നിയോഗത്തിൽ അൽപ്പം കാർക്കശ്യം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.


