കോൺഗ്രസ് പ്രവർത്തകർ ആർ.ജെ.ഡിയിൽ ചേർന്നു

Pathanamthitta Politics

തിരുവല്ലയിൽ നടന്ന പാർട്ടി പ്രവർത്തക ജില്ലാ കൺവെൻഷനിലാണ് റാന്നിയിലെ INTUC – കോൺഗ്രസ് പ്രവർത്തകർ റിനോ മോൻ ചാക്കോ, സനീഷ് C.R. എന്നിവർ രാഷ്ട്രീയ ജനതാദൾ (RJD) പാർട്ടിയിൽ ചേർന്നത്.

കൺവെൻഷൻ സംസ്ഥാന അധ്യക്ഷൻ ശ്രയ്മസ് കുമാർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് മനു വാസുദേവ് അധ്യക്ഷത വഹിച്ചു . മുൻ മന്ത്രി സുരേന്ദ്രൻ പിള്ള പാർട്ടി പതാക കൈമാറി. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, RJD കേരള സ്റ്റേറ്റ് സെക്രട്ടറി ജനറൽ പ്രൊഫ. വർഗീസ് ജോർജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലിജോയ് അലക്സ്, ബിജോയ് ടി. മാർക്കോസ്, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബി. മോളിക്കൽ, പുറംമറ്റം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോഷ്‌നി ബിജു, ജെ എൽ യു ജില്ലാ സെക്രട്ടറി അജയൻ ജനാർദ്ദനൻ, രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് സാജൻ, ജനറൽ സെക്രട്ടറി അഞ്ജു ശ്രീദേവി അരവിന്ദ്, Dr ഹസീന പി ഇ, ജിജി പി സേവിയർ എന്നിവർ സന്നിഹിതരായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *