പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.
*പ്രവേശനം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ (ഒരു വർഷം), ഡി.സി.എ(എസ്) (ആറ് മാസം), ഡി.സി.എ (ഒരു വർഷം) കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് അടൂർ എൽ.ബി.എസ് സബ്‌സെന്റർ ഓഫീസിൽ നേരിട്ടോ 9947123177 എന്ന നമ്പരിലോ ബന്ധപ്പെടണം.
*ഇ- ടെൻഡർ
പത്തനംതിട്ട ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ (ട്രൈ സ്‌കൂട്ടർ), ഇലക്ട്രിക് വീൽചെയർ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ- ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 25. വിവരങ്ങൾക്ക് ജില്ല സാമൂഹ്യനീതി കാര്യാലയവുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.etenders.kerala.gov.in. ഫോൺ: 04682 325168.
*കെൽട്രോൺ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആങ്കറിംഗ്, വാർത്ത അവതരണം, ടെലിവിഷൻ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിന്റ് മീഡിയ ജേണലിസം, ഡിജിറ്റൽ മീഡിയ ജേണലിസം, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ് തുടങ്ങിയവയിലാണ് പരിശീലനം. വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവയ്ക്കുള്ള അവസരം ലഭിക്കും. ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അനുയോജ്യമായ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പഠനകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബർ 19. ഫോൺ: 9544958182.
*അപേക്ഷ തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പരമ്പരാഗത കരകൗശല വിദഗ്്ദ്ധർക്ക് ഗ്രാന്റ് നൽകുന്ന പദ്ധതി, ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം, പരമ്പരാഗത മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായം, അഭിഭാഷക ധനസഹായ പദ്ധതി എന്നിവയിലേക്കുള്ള അപേക്ഷ തീയതി സെപ്റ്റംബർ 20 വരെ ദീർഘിപ്പിച്ചു. www.bwin.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയിൽ: bcddklm@gmail.com . ഫോൺ: 0474 2914417.
*അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മോണ്ടിസോറി, പ്രീപ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്‌സുകളിലേക്ക് ബിരുദം/പ്ലസ് ടു/എസ്. എസ.് എൽ. സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.
*ടെൻഡർ
പുളിക്കീഴ് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ ഉപകരണങ്ങൾ വിതരണം ചെയ്യുതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 23 ഉച്ചയ്ക്ക് രണ്ട്. ഇ-മെയിൽ: cdpopkz9@gmail.com . ഫോൺ: 0469 2610016, 8593962467, 9746076857.
*വിദ്യാഭ്യാസ ആനുകൂല്യം
ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സംസ്ഥാനത്തിന് പുറത്തെ മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഒ.ഇ.സി പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. www.egrantz.kerala.gov.in ലൂടെ നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയിൽ: bcddklm@gmail.com . ഫോൺ: 0474 2914417.
*കുടുംബശ്രീ ഹോംഷോപ്പ് മാനേജ്‌മെന്റ് ടീം തിരഞ്ഞെടുപ്പ്; അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ നടത്തിപ്പിനായി മാനേജ്‌മെന്റ് ടീം തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിപണന രംഗത്ത് പ്രാവീണ്യവും പ്രവൃത്തിപരിചയവുമുള്ള ടീമുകൾക്കും കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി മറ്റ് ജില്ലകളിൽ വിജയകരമായി നടപ്പാക്കുന്ന മാനേജമെന്റ് ടീമുകൾക്കും അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. മാർക്കറ്റിംഗ്, സെയിൽസ്, വിതരണ പ്രവർത്തനങ്ങൾ, ഹോംഷോപ്പ് നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. സ്ഥാപനം/ടീമിന്റെ വിശദാംശങ്ങൾ, ടീം അംഗങ്ങളുടെ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമർപ്പിക്കണം. മറ്റ് ജില്ലകളിൽ ഹോംഷോപ്പ് പദ്ധതി നടപ്പാക്കിയിട്ടുള്ള ടീമുകൾ അനുഭവസാക്ഷ്യവും പ്രവർത്തന വിശദാംശങ്ങളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ജില്ല മിഷൻ ഓഫീസ്, കുടുംബശ്രീ ജില്ല മിഷൻ, കലക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 17.
*സ്‌പോട്ട് അഡ്മിഷൻ ഇന്ന് (സെപ്റ്റംബർ 10)
വെണ്ണിക്കുളം എം.വി.ജി.എം സർക്കാർ പോളിടെക്‌നിക് കോളജിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഇന്ന് (സെപ്റ്റംബർ 10) നടത്തും. രാവിലെ ഒമ്പത് മുതൽ 10.30 വരെ കോളജിൽ രജിസ്റ്റർ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം. വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. പ്രവേശനം ലഭിക്കുന്നവർ സർക്കാർ അംഗീകൃത ഫീസ് ഓഫീസിൽ അടക്കണം. വെബ്‌സൈറ്റ്: www.polyadmission.org .
*സൗജന്യ പരിശീലനം
പത്തനംതിട്ട എസ്. ബി. ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ കൂൺ കൃഷി പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18-49. ഫോൺ: 0468 2270243, 2992293, 8330010232.
What do you feel about this post?
Like
Love
Happy
Haha
Sad

