തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: ജില്ലാ കലക്ടർ പ്രവർത്തനം വിലയിരുത്തി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾ സന്ദർശിച്ച് ബിഎൽഒ സൂപ്പർവൈസരുടെ പ്രവർത്തനം ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ വിലയിരുത്തി. മൈലപ്ര, മലയാലപ്പുഴ, ഓമല്ലൂർ, ചെന്നീർക്കര എന്നീ വില്ലേജ് ഓഫീസുകളാണ് സന്ദർശിച്ചത്.
തുടർന്ന് ഫോം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെത്തി ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്തി. സമയബന്ധിതമായി ഫോമുകളുടെ വിതരണം പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകളുടെ വിതരണം ജില്ലയിൽ നവംബർ നാല് മുതൽ ആരംഭിച്ചു. ബിഎൽഒ മാർ മൂന്നു തവണ വീടുകൾ സന്ദർശിക്കും. 13 തിരിച്ചറിയൽ രേഖകളിലൊന്ന് വോട്ടർമാർക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാർക്ക് നൽകണം.

എന്യുമറേഷൻ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ കളക്ഷൻ സെന്ററുകൾ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരണം ഡിസംബർ ഒമ്പതിനും ആവശ്യങ്ങൾക്കും എതിർപ്പുകൾക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *