ശബരിമല തീർത്ഥാടനം : കല്ലേലി അച്ചൻകോവിൽ കാനനപാത സഞ്ചാര യോഗ്യമാക്കണം : കല്ലേലിക്കാവ് ഭരണ സമിതി നിവേദനം നൽകി

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി : ശബരിമല തീർത്ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാർ കാൽനടയായി എത്തുന്ന പരമ്പരാഗത അച്ചൻകോവിൽ കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എൻ സി പി നേതൃത്വത്തിനും നിവേദനം നൽകി .

വനം വകുപ്പിൻറെ കല്ലേലി കാവൽപ്പുര മുതൽ കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചൻകോവിൽ കോട്ടവാസൽ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ്‌ മുതൽ വർഷങ്ങളായി അറ്റകുറ്റപണികൾ നടക്കുന്നില്ല . റോഡിൻറെ ഇരു ഭാഗവും വലിയ കുഴികൾ ആണ് .വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികൾ മണ്ണിട്ട്‌ നികത്താൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല .

​ ത​മി​ഴ്നാ​ട് കു​റ്റാ​ല​ത്തു​നി​ന്ന്​ ചെ​ങ്കോ​ട്ട, മേ​ക്ക​ര, കോ​ട്ട​വാ​സ​ൽ, അ​ച്ച​ൻ​കോ​വി​ൽ, ആ​വ​ണി​പ്പാ​റ,മ​ണ്ണാ​റ​പ്പാ​റ, കു​ട​മു​ക്ക്, ക​ടി​യാ​ർ,ന​ടു​വ​ത്തു​മൂ​ഴി, ക​ല്ലേ​ലി, അ​രു​വാ​പ്പു​ലം വ​ഴി കോന്നി എ​ലി​യ​റ​ക്ക​ൽ എ​ത്തു​ന്ന പരമ്പരാഗത റോ​ഡാ​ണ് അറ്റകുറ്റപണികൾ ഇല്ലാതെ കുഴിയായി കിടക്കുന്നത് . ഏതാനും വർഷം മുന്നേ ചില സ്ഥലങ്ങളിൽ ടാറിംഗ് നടത്തി .എന്നാൽ വീതി കൂട്ടിയില്ല . അ​ച്ച​ൻ​കോ​വി​ലി​ൽ​നി​ന്ന്​ പ്ലാ​പ്പ​ള്ളി വ​രെ​യു​ള്ള 100 കി​ലോ​മീ​റ്റ​ർ കെ.​എ​സ്.​ടി.​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രുന്നു .അ​തി​നാ​യി 100 കോ​ടി​യും അ​നു​വ​ദി​ച്ചി​രു​ന്നു.എന്നാൽ കല്ലേലി അച്ചൻകോവിൽ കാനന പാതയിൽ ഒരു നിർമ്മാണവും നടന്നിട്ടില്ല .

ശബരിമല തീർഥാടകർ കാൽനടയായി കടന്നു വരുന്ന കല്ലേലി അച്ചൻകോവിൽ കാനന പാത നിലവിൽ കാൽനടയാത്രയ്ക്ക് പോലും സഞ്ചാരയോഗ്യമല്ല .കാൽ നടയായി എത്തുന്ന അന്യ സംസ്ഥാന അയ്യപ്പന്മാരുടെ പ്രധാന കാനന ഇടത്താവളം ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .

വർഷങ്ങളായി അറ്റകുറ്റപണികൾ ഇല്ല . പി​റ​വ​ന്തൂ​ർ, അ​രു​വാ​പ്പു​ലം പഞ്ചായത്ത് മേഖലയാണ് ഈ വന പാത . ചെ​ങ്കോ​ട്ട​യി​ൽ​നി​ന്ന് വ​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ ലാ​ഭി​ച്ച് കോ​ന്നി​വ​ഴി പ​മ്പ​യി​ൽ എ​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ് പാ​ത.അച്ചൻകോവിൽ ,കോന്നി വനം ഡിവിഷനുകളുടെ കീഴിൽ വരുന്ന ഈ കാനന പാതയുടെ അറ്റകുറ്റപണികൾ അടിയന്തിരമായി ചെയ്തു സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ചാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഭരണ സമിതി പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാറിൻറെ നേതൃത്വത്തിൽ വനം വകുപ്പ് മന്ത്രിയ്ക്കും എൻ സി പി സംസ്ഥാന ജനറൽസെക്രട്ടറി മാത്യൂസ്‌ ജോർജിനും നിവേദനം നൽകിയത് .

റോഡിലെ ഇരു ഭാഗവും വീതി കൂട്ടി കുറ്റമറ്റതാക്കാനും കല്ലേലി ചെക്ക് പോസ്റ്റ്‌ മുതൽ ഉള്ള കാനന പാത ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും വർഷങ്ങളായുള്ള ആവശ്യം ആണ് . വിഷയത്തിൽ അനുഭാവപൂർവ്വമായ നിലപാടുകൾ വനം വകുപ്പ് ഭാഗത്ത്‌ നിന്നും ഉണ്ടാകുമെന്ന് എൻ സി പി നേതൃത്വം കല്ലേലിക്കാവ് ഭരണ സമിതിയ്ക്ക് ഉറപ്പു നൽകി .

Leave a Reply

Your email address will not be published. Required fields are marked *