മുൻ മെമ്പറുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുൻ ഗ്രാമപഞ്ചായത്തംഗത്തിന് ജിവപര്യന്തം തടവും 2ലക്ഷം പിഴയും

Crime

പത്തനംതിട്ട – മദ്ധ്യവയസ്കനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടപ്ര പുളിക്കീഴ് സ്വദേശി മോഹൻ എന്ന ടി കെ കുരുവിള (66) യെ ആണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്:

2015 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടപ്ര വളഞ്ഞവട്ട എന്ന സ്ഥലത്ത് കൊച്ചു കൈക്കടവിൽ കെ വി ശമുവേലിനെയാണ് പ്രതി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കടപ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും യു ഡി എഫ് അനുഭാവിയുമായ പ്രതിക്കെതിരെ ഇടത് പക്ഷ അനുഭാവിയായ ടി ശമുവേലും ഭാര്യയും തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ വൈരാഗ്യത്തിലാണ് കൊലപാതകം. മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ സാമുവേലിൻ്റ ഭാര്യ പ്രതിയുടെ ഭാര്യയെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് ഈ വാർഡിലെ മെമ്പറായിരുന്നു. ശമുവേലിൻ്റ നെഞ്ചിലും വയറ്റിലുമായി കത്തി ഉപയോഗിച്ച് പ്രതി പന്ത്രണ്ട് കുത്തുകൾ ഏൽപ്പിച്ചിരുന്നു.

കേസിൽ വാദം കേട്ട പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി 3 ലെ ജഡ്ജി മിനിമോൾ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചു. പിഴ തുകയിൽ ഒന്നര ലക്ഷം രൂപ മരണപ്പെട്ട ശമുവേലിൻ്റെ ഭാര്യക്ക് നൽകാനും കോടതി നിർദ്ദേശിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *