കിറ്റക്‌സിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് ബൈക്ക് മോഷണം : മൂന്നു പ്രതികൾ പിടിയിൽ

Crime
Print Friendly, PDF & Email

കൊച്ചി: ഇരുചക്ര വാഹന മോഷ്ടാക്കളായ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഓട്ടുപാറ എടക്കാട് മേപ്പുരക്കല്‍ വീട്ടില്‍ അഭിജിത്ത് (19 ), പത്തനംതിട്ട കലഞ്ഞൂര്‍ സന്ധ്യാഭവനില്‍ വിഷ്ണു (22 ) പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കിറ്റക്‌സ് ഗാര്‍മെന്‍സ് പ്രോസസിങ് യൂണിറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ 17 ന് പുലര്‍ച്ചെയാണ് മോഷ്ടിച്ചത്. പ്രതികളെ രണ്ട് കിലോമീറ്ററോളം എറണാകുളം റോഡിലൂടെ അതിസാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്.

മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. അഭിജിത്തിന് ഒറ്റപ്പാലം, എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണ കേസുകള്‍ ഉണ്ട്. പെരുമ്പാവൂര്‍ എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ കുന്നത്തുനാട് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.പി സുധീഷ് , എസ്.ഐ എന്‍.കെ ജേക്കബ് എ.എസ്.ഐ മാരായ എം.ജി സജീവ്, പി.എസ് കുര്യാക്കോസ് , സീനിയര്‍ സി പി ഒ വര്‍ഗീസ് ടി വേണാട്ട് , സി.പി.ഒ മാരായ ഒ.എസ്. ബിബിന്‍ രാജ്, മിഥുന്‍ മോഹന്‍, ജോഷി മാത്യു, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *