പത്തനംതിട്ട – റാന്നി പെരുമ്പെട്ടി വലിയകുളം സ്വദേശിനി ആര്യ അനീ സ്കറിയ (23), റാന്നി പഴവങ്ങാടി സ്വദേശി സരിൻ പി സാബു എന്നിവരാണ് അറസ്റ്റിലായത് . കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന അകൗണ്ടായ മ്യൂൾ അകൗണ്ടുകൾ വഴി പണം തട്ടിയെടുത്ത വെത്യസ്ഥ സംഭവങ്ങളിലാണ് കോയിപ്രം പോലീസും റാന്നി പോലീസും യഥാക്രമം, കോയിപ്രം പോലീസും സരിൻ പി സാബുവിനേയും ആര്യ ആനി സഖറിയായെയും അറസ്റ്റ് ചെയ്തത്. ഡിജിറ്റൽ തട്ടിപ്പുകളിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന റെയ്ഡുകളുടെ ഭാഗമായാണ് നടപടി.
തടിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് പലരുടേയും അക്കൗണ്ടുകളിൽ നിന്നും തട്ടിപ്പിലൂടെ സ്വരൂപിച്ച പണം, തട്ടിപ്പ് സംഘങ്ങൾക്ക് അയച്ച് കൊടുക്കുകയും അതിന് കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതിനാണ് പെരുമ്പെട്ടി വലിയ കുളം സ്വശിനി ആര്യ ആനി സഖറിയാ എന്ന 23 കാരിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.
സംഘടിത സാമ്പത്തിക കുറ്റവാളി സംഘത്തിൽ അംഗമായി, റാന്നി ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അകൗണ്ട് ഉപയോഗിച്ച് പലരെയും തട്ടിച്ച് സ്വരൂപിച്ച പണം, ക്യാഷ് വിഡ്രോവൽ സ്ലിപ്പ് ഉപയോഗിച്ച് പിൻവലിച്ച കേസിലാണ് റാന്നി പഴവങ്ങാടി സ്വദേശി സരിൻ പി സാബു എന്ന ഇരുപത്തിയേഴുകാരനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.


