കൊച്ചി: പ്രമുഖ ഓൺലൈൻ ചാനലായ മറുനാടൻ മലയാളി ഓഫീസിൽ കയറി പോലീസ് റെയ്ഡുചെയ്തു പിടിച്ചെടുത്ത ഉപകരണങ്ങൾ ഉടൻ വിട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കംപ്യൂട്ടറുകളും മോണിറ്ററുകളും അടക്കം എല്ലാ ഉപകരണങ്ങളും ഉടൻ വിട്ട് നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഒരു കള്ളക്കേസിനു പിന്നാലെ മാദ്ധ്യമ ഓഫീസിൽക്കയറി പൊലീസ് കൈക്കൊണ്ട വേട്ടയാടൽ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
ഒരു കേസുമായി ബന്ധപ്പെട്ട് ചാനലിന്റെ പ്രവർത്തനം തടസ്സപ്പെടും വിധത്തിൽ ഓഫീസിലെ എല്ലാ ഉപകരണങ്ങളെയും പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട് എന്തിനാണ് മറുനാടൻ ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തതെന്ന് കോടതി പൊലീസിനോട് ചോദിച്ചു. മൊഴികളുടെ അടിസ്ഥാനത്തിലല്ലേ ഇത്തരം കേസുകൾ തെളിയിക്കേണ്ടതെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കുള്ളിൽ എല്ലാ ഉപകരണങ്ങളും വിട്ടു നൽകാനാണ് കോടതി കർശന നിർദ്ദേശം. ജസ്റ്റിസ് പി കെ കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉപകരണങ്ങളിലെ വിവരങ്ങൾ കോപ്പി ചെയ്യാൻ സാവകാശം വേണമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ഡൽഹിയിൽ ഒരു ചാനലിന് നേരെ കേന്ദ്ര സർക്കാർ എടുത്ത നടപടികളെ വിമർശിക്കുന്ന കേരളത്തിലെ സർക്കാരിനും, നേതൃത്വം നൽകുന്ന പാർട്ടിക്കും ഇന്നത്തെ ഹൈക്കോടതി വിധി തിരിച്ചടിയാണ്. സ്വന്തം മുഖം ഇടക്കിടക്കെങ്കിലും കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും. !!


