അടൂർ – ഒരു ചാക്കിനുള്ളിൽ വാട്ടർമീറ്ററുമായി നാട്ടുകാർ ദുരൂഹ സാഹചര്യത്തിൽ തടഞ്ഞു വച്ചയാൾ മോഷ്ടാവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തൻവീട്ടിൽ രാജൻ(44) ആണ് അറസ്റ്റിലായത്. ഏനാത്ത് തട്ടാരുപടി അംബേദ്ക്കർ കോളനിയിൽ സംശയാസ്പദമായി കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു. കരുതൽ തടങ്കലിൽ സൂക്ഷിച്ചിരുന്ന രാജനെ ഏനാത്ത് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തു വന്നത്.
ഏനാത്ത് അംബേദ്കർ ജങ്ഷനിൽ കുന്നത്തഴികത്ത് സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് വാട്ടർ അതോറിറ്റി സ്ഥാപിച്ചിരുന്ന കണക്ഷൻ മീറ്ററാണ് പ്രതി മോഷ്ടിച്ചത്. തിരുവനന്തപുരം ജില്ലയിൽ വിവിധ കേസുകളിൽ പ്രതിയാണ് രാജൻ. എസ്.ഐ ജി. സുരേഷ് കുമാർ അറസ്റ്റ് ചെയ്ത് അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
What do you feel about this post?
Like
Love
Happy
Haha
Sad

