പത്തനംതിട്ട – പതിനാറോളം മോഷണക്കേസുകളിലെ പ്രതിയായ റാന്നി സ്വദേശി ബിനു തോമസിനെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് കുമ്പഴ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ഞയറാഴ്ച്ച രാവിലെ 7:30 ഓടെ പള്ളിയിൽ പോയ ശേഷം മടങ്ങിപ്പോകുകയായിരുന കോഴഞ്ചേരി സ്വദേശിനി ഉഷയുടെ മൂന്ന് പവനൊളം വരുന്ന സ്വർണ്ണമാല വ്യവസായകേന്ദ്രത്തിന് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഉഷയും മോഷ്ടാവുമായി പിടിവലി ഉണ്ടാവുകയും അയൽവാസി ഓടിയെത്തി ബൈക്കിന് പിന്നിലിരുന്ന ആളെ വലിച്ച് താഴെയിടുകയും ചെയ്തിരുന്നെങ്കിലും മോഷ്ടാക്കൾ ഇവരെ കബളിപ്പിച്ച് മാധ്യമായി കടന്നുകളഞ്ഞു. സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ആറന്മുള പൊലീസും സ്പെഷ്യൽ ബ്രാഞ്ചും സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ സിം ലൊക്കേഷൻ വയനാട് ആണ് എന്ന് മനസ്സിലാക്കി സ്പെഷ്യൽ ബ്രാഞ്ച് സംഘം വയനാട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ പ്രതി ഫോണിൻ്റെ സിം കാർഡ് മാറ്റിയതായി മനസ്സിലായി. ഈ സമയം ,പത്തനംതിട്ട കണ്ണങ്കരയിലെ ഒരു ജുവലറിയിൽ 90 ആയിരം രൂപക്ക് മാല വിറ്റ് കുമ്പഴയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ച് മോഷണങ്ങൾക്കിടയിലെ ഇടവേള ആഘോഷമാക്കുകയായിരുന്നു പ്രതിയും സഹായിയും. സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയുടെ ലെക്കേഷൻ മനസ്സിലാക്കി ഇന്നലെ സ്പെഷ്യൽ ബ്രാഞ്ച് സംഘം പ്രതിയെ പിടികൂടി. വിവിധ സ്റ്റേഷനുകളിലായി പതിനാറോളം മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ ബിനു തോമസ്.
What do you feel about this post?
Like
Love
Happy
Haha
Sad

