പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Crime

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികന് ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പെരുമ്പെട്ടി കോട്ടാങ്ങൽ പാടിമൺ വട്ടകത്തറ രവീന്ദ്രനെ(65)യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. പെരുമ്പെട്ടി പോലീസ് 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2018 സെപ്റ്റംബർ 30 ന് കുട്ടിയെ പ്രതി തന്റെ വീട്ടിലെ മുറിയിൽ കട്ടിലിൽ കൈകാലുകൾ കെട്ടിയിട്ട ശേഷം ലൈംഗികമായി ഉപദ്രവിച്ചതായാണ് കേസ്. പുറത്തുപറഞ്ഞാൽ അമ്മയെയും അച്ഛനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അന്നത്തെ പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ ബി. അനിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗത്തിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തത്. കുതറിയോടാൻ ശ്രമിച്ച കുട്ടിയെ പ്രതി അടിച്ചു തള്ളിതാഴെയിട്ടു. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജെയ്‌സൺ മാത്യൂസ് റോഷൻ തോമസ് എന്നിവർ ഹാജരായി.എ എസ് ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *