ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചു : പത്തൊൻപതുകാരനെ അറസ്റ്റ് ചെയ്തു ഏനാത്ത് പോലീസ്

Crime
Print Friendly, PDF & Email

അടൂര്‍ – ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ പതിനാറുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം മുഖാന്തിരം പരിചയപ്പെട്ട പെണ്‍കുട്ടിയെ ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട അഞ്ചുമലപ്പാറ എന്ന സ്ഥലത്ത് കൂട്ടിക്കൊണ്ട് പോയാണ് യുവാവ് പീഡിപ്പിച്ചത്. സംഭവത്തിന് കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ് സീറോ എഫ്.ഐ.ആര്‍ ആയി കേസ് രജിസ്റ്റര്‍ ചെയ്ത് ഏനാത്ത് പോലീസ് കൈമാറുകയായിരുന്നു.

തുടര്‍ന്ന് ഏനാത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഏനാത്ത് ഇന്‍സ്‌പെക്ടര്‍ എ. അനൂപ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി 1 ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എ.എസ് .ഐ രവികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍, ജസീര്‍, സിന്ധു എന്നിവര്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *