കടലുകളിൽ ഇരട്ട ന്യൂനമർദ്ദം ; കേരളത്തിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ്; നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്

Kerala Trivandrum

തിരുവനന്തപുരം – കേരളത്തിൽ നാളെ അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളിൽ സാദ്ധ്യതാ മുന്നറിയിപ്പ്. അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബർ 25വരെയുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *