അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ പിണറായിക്ക് അറിയാം: സിപിഎമ്മിന്റെ കപട ഭക്തി രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ: പന്തളത്ത് യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണ സംഗമം

Pathanamthitta

പന്തളം: അയ്യപ്പന്റെ സ്വര്‍ണം ആരാണ് മോഷ്ടിച്ചതെന്ന് പിണറായി വിജയന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് നേതൃത്വത്തില്‍ പന്തളത്ത് നടന്ന വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമഴ്ന്ന് വീണാന്‍ കാല്‍പണം കൊണ്ട് പോകുന്നവരാണ് കേരളം ഭരിക്കുന്നത്. ഈ കപട ഭക്തരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് വരെ യു.ഡി.എഫും കോണ്‍ഗ്രസും പോരാടും. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ പിന്‍വലിക്കും. ഏപ്രില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 100 സിറ്റുമായി യു.ഡി.എഫ്. അധികാരത്തില്‍ വരും. യു.ഡി.എഫിന്റെ ഈ സംരക്ഷണ യാത്ര കോടി ക്കണക്കിന് വരുന്ന അയ്യപ്പ ഭക്തരുടെ കണ്ണിരിലാഴ്ത്തിയ സംഭവത്തിന്റെ വെളിച്ചത്തിലാണ്. ശബരിമലയുടെ പരിശുദ്ധി തകര്‍ക്കാനുള്ള ശ്രമമാണ് ഈ പത്താം വര്‍ഷത്തില്‍ സര്‍ക്കാര്‍ നടത്തുന്നത്. കപട അയ്യപ്പ ഭക്തിയുമായി പമ്പയിലെത്തിയവര്‍ പരാജയപ്പെടുകയായിരുന്നു, അവരുടെ കപടഭക്തി രാഷ്ര്ടീയ ദുരുദ്ദേശ്യത്തോടെയായിരുന്നു.

2019 ലെ മോഷണ കഥ ഇവര്‍ക്ക് അറിയാമായിട്ടും അത് പൊതിഞ്ഞു വയ്ക്കുകയായിരുന്നു. ഇവര്‍ പൊതിഞ്ഞു വച്ചത് ഹൈക്കോടതിയാണ് പുറത്തു കൊണ്ടുവന്നത്. ശബരിമലയിലെ സ്വര്‍ണം ഏത് കോടീശ്വരനാണ് വിറ്റത് എന്ന് മന്ത്രി കടകംപള്ളിയോട് ചോദിച്ചിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നാണ് കടകംപള്ളി പറയുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ അടൂര്‍ പ്രകാശ്, ബെന്നി ബഹന്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, ജെബി മേത്തര്‍, എ.ഐ.സി.സി ജനറല്‍ സെകട്ടറി അറിവഴകന്‍, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, എ.ഷംസുദീന്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍, ചാണ്ടി ഉമ്മന്‍, മുന്‍ മന്ത്രിമാരായ പി. ജെ. ജോസഫ്, പന്തളം സുധാകരന്‍, വി.എസ്. ശിവകുമാര്‍, എം.എം. ഹസന്‍, അനുപ് ജേക്കബ്, ഷിബു ബേബിജോണ്‍, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ്. നേതാക്കളായ സി.പി.ജോണ്‍, രമ്യ ഹരിദാസ്, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, പഴകുളം മധു, അജയ് തറയില്‍, ജോസഫ് എം. പുതുശേരി, അഡ്വ. വര്‍ഗീസ് മാമന്‍, അബിന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ സംരക്ഷണ സംഗമ പദയാത്ര കാരയ്ക്കാട് ധര്‍മ്മശാസ്താ ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച് പന്തളം സ്വകാര്യ ബസ് സ്‌റ്റേഷനില്‍ സമാപിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *