കോന്നി – ഇത് പോസ്റ്റ് ചെയണോ എന്ന് പല തവണ ആലോചിച്ചു. പിന്നെ തീരുമാനിച്ചു പോസ്റ്റാൻ. ഇന്നലെ കോന്നി മെഡികെയർ വിഷ്ണുന്റെ ഒരു ഫോൺ കാൾ, രാജേഷ് ചേട്ടാ വൈകുന്നേരം ഫ്രീ ആണോ എന്ന് ചോദ്യം. ഞാൻ ചോദിച്ചു എന്തുപറ്റി ? അത്യാവശ്യമായി വൈകുന്നേരം ഒരിടം വരെ പോകണം. ഞാൻ പറഞ്ഞു ഭാര്യ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്നിട്ട് വരാം എന്ന് പറഞ്ഞു. പിന്നെ കാര്യം പറഞ്ഞു ഞാൻ പറഞ്ഞു ഞാൻ ഉറപ്പായും വരും. ഇനി കാര്യത്തിലേക്ക് വരാം. നമ്മുടെ നാട്ടിലെ ഒരു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ. അദ്ദേഹത്തിന് ഒരു മകൾ. അദ്ദേഹത്തിന് അമ്മ, ഭാര്യ ഇല്ല. അത്യാവശ്യം കുറച്ചു സ്വത്തും ഒരു വീടും ഉണ്ടായിരുന്നു. അതിൽ പകുതി സ്ഥലം മോളുടെ വിവാഹ ആവശ്യത്തിനായി വിറ്റു. അദ്ദേഹം കഷ്ട്ടപ്പെട്ടു വളർത്തിയ മകൾ. വിവാഹ ശേഷം ഉണ്ടായിരുന്ന വീടും ബാക്കി സ്ഥലവും മകൾ എഴുതി വാങ്ങി. ഇപ്പോൾ അപ്പനെ നോക്കാനാരുമില്ല. അപ്പന്റെ ഇപ്പോഴത്തെ അവസ്ഥ ആണ് വീഡിയോ. ഒരു കാലിന്റെ പത്തി പകുതി മുറിച്ചു. അതിൽ വ്രണവും. പഞ്ചായത്ത് മെമ്പറും, ഹെൽത്ത് പ്രവർത്തകയുമൊക്കെ മകളെ ബന്ധപ്പെട്ടെങ്കിലും വരാൻ താൽപ്പര്യമില്ല എന്നാണവർ അറിയിച്ചത്.
ഈ അവസ്ഥ വിഷ്ണുനോട് പഞ്ചായത്ത് മെമ്പറും വാർഡ് ഹെൽത്ത് വർക്കറും ഒക്കെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണു സന്തോഷത്തോടെ അത് ഞങ്ങൾ അത് പോയി വേണ്ടത് ചെയ്‌തോളം എന്ന് പറഞ്ഞത്. ഞങ്ങൾ രാത്രിയിൽ പോയി. മെമ്പർ, വാർഡ് ഹെൽത്ത് വർക്കർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഞാനും മെഡികെയർ ശ്രീക്കുട്ടൻ, വിഷ്ണു, രാഹുൽ ചേർന്ന് ആ വയോധികനായ അപ്പന്റെ മുറിവിൽ അരിച്ചു കയറുന്ന പുഴുക്കളെ മൊത്തത്തിൽ വൃത്തിയാക്കി, മുറിവ് ഡ്രെസ്സിങ്ങും ചെയ്ത് അദ്ദേഹത്തിൻറെ തലമുടി, മുഖം ഷേവ് ചെയ്ത് എല്ലാം വൃത്തിയാക്കി. ഇനിഅദ്ദേഹത്തെ എവിടെയെങ്കിലും ഏതെങ്കിലും വൃദ്ധ മന്ദിരത്തിൽ ആക്കണം. ആരെങ്കിലും ഉണ്ടെങ്കിൽ മുൻകൈ എടുത്തു എത്രയും വേഗം ഏറ്റെടുക്കാൻ ഉള്ള നടപടികൾ പൂർത്തിയാക്കണം എന്നൊരപേക്ഷ.
NB- ഇതുപോലുള്ള മക്കളും, അവസ്ഥയും ഒരു മനുഷ്യനും ഉണ്ടാകാതിരിക്കട്ടെ.!!
@ രാജേഷ് പേരങ്ങാട്ട് , അട്ടച്ചാക്കൽ.


