പത്തനംതിട്ട – ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്തിലെ ഇരുമ്പുകുഴിയുടെ പരിസര മേഖലയിൽ കാട്ടുപന്നി ശല്യം അതിരുക്ഷം. എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോൾ മുതൽ നേരം വെളുക്കുവോളം കാട്ടുപന്നിയുടെ വിഹാരം തുടരുന്നു.. കഴിഞ്ഞ ദിവസം എഴുമറ്റൂർ സ്വദേശി സജിത്ത് ജോലിക്ക് പോയിട്ട് വരുമ്പോൾ ഒരുകൂട്ടം കാട്ടുപന്നി തന്റെ ബൈക്കിന്റെ മുൻപിൽ ചാടി അപകടം ഉണ്ടായി. ബൈക്കിനു കെടുപാട് സംഭവിച്ചെങ്കിലും സജിത്ത് അത്ഭുതകരമായി രക്ഷപെട്ടത് ഭാഗ്യം കൊണ്ട്.. കൃഷി ചെയ്യാൻ കഴിയാതെ കർഷകർ. കപ്പ തൊട്ട് ഒരു വിളവും എടുക്കാനാകാതെ നശിപ്പിക്കപ്പെടുന്നു. തേങ്ങാണെങ്കിൽ തൈകൾ തന്നെ തിന്നു നശിപ്പിക്കപ്പെടുന്നു. ഈ നാട് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും അവസ്ഥ ഇങ്ങനെ തന്നെ. കാട്ടുപന്നി, തെരുവ് നായ തുടങ്ങി മനുഷ്യർക്ക് ജീവിക്കാനാകാത്ത അവസ്ഥ ഉണ്ടാക്കുന്ന മൃഗങ്ങളെ കൊന്നൊടുക്കുക തന്നെ വേണം. ഇതുമായി ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടികൾ എടുക്കണമെന്ന് നാട്ടുകാർ അഭ്യർത്ഥിക്കുന്നു.


