വീടിനുള്ളിൽ അഴുകിയ നിലയിൽ ടിബി രോഗബാധിതന്റെ മൃതദേഹം

Kerala Pathanamthitta

കോന്നി – ഒരു മാസത്തിലധികം പഴക്കമുണ്ടന്ന് സംശയിക്കുന്ന മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിൻറെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ടിബി രോഗബാധിതനായ ഇദ്ദേഹം ആറു വർഷമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു. ടിബി രോഗത്തിൻറെ ചികിത്സയ്ക്ക് ജയപ്രസാദ് സ്ഥിരമായി എത്താറുണ്ടായിരുന്ന ആശുപത്രിയിലേക്ക് വരുന്നില്ല എന്ന് പിണങ്ങി കഴിയുന്ന ഭാര്യയോട് ആശുപത്രി അധികൃതർ വിളിച്ചു പറഞ്ഞു . അതിനെത്തുടർന്ന് കോന്നി മരങ്ങാട്ടെ വീടിനു സമീപത്ത് ഭാര്യ വന്നു തിരക്കിയപ്പോഴും ജയപ്രസാദിനെ കുറെ നാളുകളായി പുറത്ത് ആരും കണ്ടിരുന്നില്ല എന്ന് പറഞ്ഞു . തുടർന്ന് അടഞ്ഞുകിടന്ന വീട്ടിൽ അമ്പിളി നടത്തിയ പരിശോധനയിൽ വീട് അകത്ത് കുറ്റിയിട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ജനൽ തള്ളിത്തുറന്നപ്പോൾ ദുർഗന്ധം വമിച്ചത്തോടെ വാർഡ് സംശയം തോന്നി വാർഡ് മെമ്പറെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *