പത്തനംതിട്ട : സി.പി.ഐ(എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഴിക്കോടൻ രാഘവൻ്റെ അൻപത്തിനാലാം രക്തസാക്ഷി വാർഷികത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം ,പതാക ഉയർത്തൽ , പുഷ്പാർച്ചന എന്നിവയോടെ സി.പി.എം നേതൃത്വത്തിൽ ആചരിച്ചു .
സി.പി.ഐ (എം) ജില്ല കമ്മിറ്റി അംഗം എൻ.സജികുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ അധ്യക്ഷത വഹിച്ചു. കെ.സി. രാജഗോപാലൻ, ബാബു ജോർജ്ജ് , അജിത്ത്കുമാർ ആർ , ജി. രാജേഷ് , കെ.എസ് അമൽ , സക്കീർ അലങ്കാരത്ത് , ഇ.കെ. ഉദയകുമാർ , രാഹുൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

