പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പുതിയ ജില്ലാ പോലീസ് മേധാവിയായി ആർ. ആനന്ദ് ഐ പി എസ് ചുമതലയേറ്റു. പോക്സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി മരണം അടക്കം നിരവധി വിവാദങ്ങളിൽ പരാമർശിക്കപ്പെട്ട മുൻ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം. വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന ആർ ആനന്ദ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്‌. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. പോലീസ് സർവ്വീസിൽ എത്തും മുമ്പ് മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *