പത്തനംതിട്ട : സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായി
അനുസ്മരണ സമ്മേളനം, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവയോടെ സി.പി.ഐ ( എം ) നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ചു .
സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി.ഉദയഭാനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ ആർ. സനൽകുമാർ , സി . രാധാകൃഷ്ണൻ , ജില്ല കമ്മറ്റി അംഗം അഡ്വ.എസ്. മനോജ് , എം.എസ് രാജേന്ദ്രൻ , പി.എസ്. കൃഷ്ണകുമാർ , ജി. രാജേഷ്, ബാബു ജോർജ്ജ് , ഇ.കെ. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


