പന്തളം: ഭാരതത്തിലെ ഓരോ കുടുംബത്തിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുതക രീതിയിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ വരുന്നതെന്നും 2047 ആകുമ്പോൾ ഭാരതം ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കർഷകമോർച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ലയൺസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച
സേവാപാക്ഷികത്തിൽ മത്സ്യകൃഷിക്കാർക്കും ക്ഷീരകർഷകർക്കും വേണ്ടിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മത്സ്യബന്ധന രംഗത്തും ഉത്പാദനത്തിനും 5000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് രാജ്യത്താകമാനം കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കി വരുന്നത് അതിൻ്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷ കാലയളവിൽ ആയിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തും നടപ്പിലാക്കിയിട്ടുണ്ട് .

ഇന്ന് ഐ.ടി മേഖല കഴിഞ്ഞാൽ ഭാരതത്തിൽ വളർച്ച നേടിയിട്ടുള്ളത് മത്സ്യ വിപണനമായി ബന്ധപ്പെട്ടാണ് അറുപതിനായിരം കോടി രൂപയുടെ കയറ്റുമതിയാണ് കഴിഞ്ഞവർഷം ഈ രംഗത്ത് ഉണ്ടായത് മോദി സർക്കാർ വന്നതിനുശേഷം ആണ് ഇതിനായി ഒരു മന്ത്രാലയം രൂപീകരിച്ചത് മത്സ്യ ഉത്പാദന രംഗത്തും പരമ്പരാഗത മത്സ്യബന്ധനത്തിലും ഉൾനാടൻ മത്സ്യകൃഷി മേഖലയിലും വൻവർദ്ധന നേടിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ന് ലോകരാജ്യങ്ങൾ ഇന്ത്യയെ അവരുടെ വിപണിയാക്കാനുള്ള കഠിന ശ്രമത്തിലാണ് എന്നാൽ ഇന്ത്യയിലെ കർഷകരെ മറന്നു ഒരു പ്രവർത്തനത്തിനും കേന്ദ്രസർക്കാർ കൂട്ട് നിൽക്കുകയില്ല എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.


ചടങ്ങിൽ മത്സ്യ കർഷകർക്ക് കേന്ദ്ര ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള സൗജന്യ രജിസ്ട്രേഷൻ സംവിധാനവും ഒരുക്കിയിരുന്നു.മത്സ്യകൃഷി രംഗത്തെ കുറിച്ച് കേന്ദ്ര എൻ. എഫ്. ഡി. ബി എക്സിക്യൂട്ടീവ് ഓഫീസർ കെ എം.ദിപിൻ വിശദമായ ക്ലാസ് എടുത്തു. ജില്ലാ പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കർഷമോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജി രാഘവൻ മുഖ്യപ്രഭാഷണം നടത്തി.


ബി.ജെ.പി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട, ജില്ലാ പ്രഭാരി രാധാകൃഷ്ണമേനോൻ, ദേശീയ സമിതി അംഗം വിക്ടർ തോമസ്, കർഷക മോർച്ച ജില്ലാ പ്രഭാരി സുരേഷ് ആറ്റുപുറത്ത്, സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് ഓടയ്ക്കൽ, സംസ്ഥാന സെക്രട്ടറി രാജ് കുമാർ, സംസ്ഥാന ട്രഷറർ അജയകുമാർ കോട്ടത്തല, സംസ്ഥാന ഐ.ടി സെൽ കോഡിനേറ്റർ വിനോദ് വാസുദേവൻ, സംസ്ഥാന മീഡിയ സെൽ കോഡിനേറ്റർ രവീന്ദ്ര വർമ്മ അംബാനിലയം എന്നിവർ സംസാരിച്ചു.


