പ്രൗഡ് കർഷക, സംരംഭക, ഉപഭോക്തൃ സംഗമം ; ഇന്നലെ പ്രക്കാനത്ത് നടന്നു

Kerala Food Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – നല്ല പച്ചക്കറികൾ, നല്ല മാംസം, നല്ല മീനുകൾ എന്നിവ ഏറ്റവും വേഗത്തിൽ വാട്ട്സപ്പ് ഗ്രൂപ്പിലൂടെ ഓർഡറുകൾ സ്വീകരിച്ചു വീടുകളിലേക്കെത്തിക്കുന്ന ലോക നിലവാരത്തിലൂന്നിയുള്ള കച്ചവട സംസ്കാരത്തിലൂടെ മാതൃകയായി മാറിയ കർഷകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പായ പ്രൗഡ് ഫാർമേഴ്‌സ് വിജയകരമായ ഒരു വർഷം പിന്നിടുകയാണ്. ചെന്നീർക്കരയിലെ ഊന്നുകല്ലിൽ ഒരു ഷോപ്പിൽ ആരംഭിച്ചു ഇപ്പോൾ പ്രക്കാനത്തും ഇലവുംതിട്ടയിലും അടക്കം മൂന്ന് ഷോപ്പുകളും ചെന്നീർക്കര, മെഴുവേലി പഞ്ചായത്തുകളിൽ വീടുകളിലേക്ക് സാധനങ്ങൾ എത്തിക്കാനും ഈ ഗ്രൂപ്പിന് കഴിയുന്നുണ്ട്. വിലക്കുറവും ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിന് ഇലവുംതിട്ട മാർക്കറ്റിലെ അടക്കം വിലനിലവാരത്തെ സ്വാധീനിക്കാൻ കഴിഞ്ഞു എന്നുള്ളയിടത്താണ് ഇവരുടെ വിജയവും, ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കഴിയുന്നതും. ഇന്നലെ വൈകുന്നേരം 4 മണി മുതൽ 7 മണി വരെ പ്രക്കാനം കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പ്രൗഡ് ഫാർമേഴ്‌സ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഒരു വർഷത്തെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും, സഹകരിച്ചവരെയും അനുമോദിച്ചും, ആദരിച്ചും കൊണ്ട് നടന്ന ചടങ്ങ് കർഷകരുടെയും, വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യം കൊണ്ട് മഹത്തരമായി.

പ്രൗഡ് ഫാർമേഴ്‌സിന്റെ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വിലയിരുത്തലും, നിലവിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും നടന്ന കൂട്ടായ ചർച്ചകൾക്ക് ശേഷം ഭാവി പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനമെടുത്തു. തുടർന്ന് സർക്കാർ തലത്തിൽ പ്രൌഡ് കർഷകർക്കും സംരംഭകർക്കും ഉള്ള പദ്ധതികളെ കുറിച്ച്, സഹായങ്ങളെ കുറിച്ച് കേരള ഗവണ്മെന്റ് വ്യവസായ വകുപ്പ് റിസോഴ്സ് പേഴ്സൺ ശ്രീ രാഹുൽ ക്ലാസ് നയിച്ചു. പിന്നീട് കേരള സർക്കാർ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൌൺസിൽ ( VFPCK ) മെഴുവേലി വിപണി സെക്രട്ടറി ശ്രീമതി അമ്പിളി അർത്ഥവത്തായി വിശദീകരിച്ചു.

പ്രൗഡ് ഫാർമേഴ്‌സ് കൂട്ടായ്മയിൽ ( ഫാർമേഴ്‌സ് മിനി മാർക്കറ്റിൽ) കാർഷിക ഉത്പന്നങ്ങൾ നൽകുന്ന പ്രൌഡ് കർഷകർക്കും, സംരംഭകരെയും ശ്രീ TKG നായർ ( സിപിഎം മുൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ) ഗ്രൂപ്പിന് വേണ്ടി ആദരിച്ചു. സൗജന്യ തൈകൾ വിതരണവും, പങ്കെടുത്തവർക്കെല്ലാം സൗജന്യ മുളക്, തക്കാളി, ശീമപ്ലാവ്, വഴുതന തൈകൾ വിതരണവും അദ്ദേഹം നിർവ്വഹിച്ചു.

 

കെകെ ശശി ( ബിജെപി സ്റ്റേറ്റ് കൌൺസിൽ മെമ്പർ ), മോഹൻദാസ്, ( സിപിഐ ഏരിയ സെക്രട്ടറി ), വിനീത അനിൽ, ( കോൺഗ്രസ്‌ DCC സെക്രട്ടറി ), എംആർ മധു. ( മെമ്പർ, ചെന്നീർക്കര പഞ്ചായത്ത് ), ‌നീതു ചാർളി, ( ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ), തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളും, ഏതാണ്ട് നൂറോളം കർഷക സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. ‌

പ്രൗഡ് ഫാർമേഴ്‌സ് സംഗമ അതിഥികൾക്ക് നൽകാനായി സൗജന്യമായി മുളക്, തക്കാളി, വഴുതന തൈകൾ നൽകിയ പന്തളം സർക്കാർ ഫാർമിലെ കൃഷി ഓഫീസർ ശ്രീ സന്ദീപ്, സ്വന്തം കൃഷിയിടത്തിൽ നിന്നും ചീമ പ്ലാവിൻ തൈകൾ സൗജന്യമായി നൽകിയ പ്രൌഡ് കർഷകൻ ശ്രീ സുശീലൻ കിടങ്ങിൽ, ഇലവുംതിട്ട, രുചികരമായ നാടൻ കിണ്ണത്തപ്പം സ്വയം പാകപ്പെടുത്തി നൽകിയ പ്രൌഡ് ഫാർമേഴ്‌സ് CEO ശ്രീ പൊന്നച്ചൻ ജോർജ് ( Rtd CBI ഓഫീസർ ) പ്രക്കാണത്തിന്റെ സഹധർമിണി ശ്രീമതി കുഞ്ഞുമോൾ ജോർജ്, ഓഡിറ്റോറിയവും കസേരകളും മറ്റു സൗകര്യങ്ങളും നൽകിയ പ്രക്കാനം സഹകരണ ബാങ്ക്, അധികമായി വേണ്ടിവന്ന കസേരകൾ നൽകി സഹായിച്ച CPM പ്രക്കാനം ലോക്കൽ കമ്മിറ്റിക്ക് അടക്കം വിജയകരമായി ഈ പരിപാടി സംഘടിപ്പിക്കാൻ സഹായിച്ച എല്ലാ സുമനസ്സുകളോടും ടീം പ്രൌഡ് ഫാർമേഴ്‌സ് നന്ദി അറിയിക്കുന്നതാണ് പ്രൗഡ് ഫാർമേഴ്‌സ് ടീം അറിയിച്ചു.

നല്ല കൃഷി… നല്ല സംരംഭങ്ങൾ… നല്ല ഭക്ഷണം… നല്ല നാളെ 🌹🙏

 

 

Leave a Reply

Your email address will not be published. Required fields are marked *