തിരുവല്ല – ഇന്റർ ചർച്ച് കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായി അൻസിൽ സഖറിയ കോമാട്ടിനെ തിരഞ്ഞെടുത്തു. മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റിയാണ്. കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായി ആദ്യമായാണ് ഒരു സഭയുടെ അൽമായ ട്രസ്റ്റിയെ തിരഞ്ഞെടുത്തത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ചെയർമാനും മലങ്കര ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് സെക്രട്ടറിയുമാണ്.


