യുകെ – ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടന്നത്. ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അതിഥി ആയിരുന്നു. ഓണാഘോഷത്തോടെനുബന്ധിച്ചു മാവേലി എഴുന്നളത്ത്, ദീപം തെളിയിക്കൽ,
ഓണപ്പാട്ട് (LHA ടീം), ഓണപ്പാട്ട് (നിവേദിത), നൃത്തം [LHA കുട്ടികൾ], കൈകൊട്ടിക്കളി (LHA പെൺകുട്ടികൾ), ഓണപ്പാട്ട് (റാഗി സ്വിന്റൺ), നൃത്തം (സംഗീത ഓക്സ്ഫോർഡ്), തിരുവാതിര (LHA ടീം), നൃത്തശിൽപ്പം (ആശാ ഉണ്ണിത്താൻ), കഥകളി (വിനീത് പിള്ള), ഇലഞ്ഞിതറ മേളം (വിനോദ് നവധാര), ദീപാരാധന, പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി മലയാളികൾ അടക്കമുള്ള ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.
@ ലണ്ടനിൽ നിന്ന് ജിനോദ് കുമാറിനൊപ്പം, ജിബു വിജയൻ ഇലവുംതിട്ട

What do you feel about this post?
Like
Love
Happy
Haha
Sad

