പത്തനംതിട്ട: ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണു. വൈദ്യുതി വിഛേദിക്കപ്പെടാതെ ഇരുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കി. അഴൂർ-പാറക്കടവ് പാലത്തിന് സമീപം റോഡരികിൽ നിന്നിരുന്ന വൈദ്യുതി തൂൺ ആണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വീണു. തിങ്കളാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. പത്തനംതിട്ട- പ്രമാടം- പൂങ്കാവ് റൂട്ടിൽ ഓടുന്ന മുരഹര ബസിന് മുകളിലാണ് പോസ്റ്റ് വീണത്. ബസ് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ഭയന്ന് വിറച്ച യാത്രക്കാർ ബസിൽ തന്നെ ഇരുന്നു. ബസിൽ നിന്നും യാത്രക്കാർ ആരും പുറത്തിറക്കാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. പത്തനംതിട്ടയിൽ നിന്നും അഗ്‌നി രക്ഷാ സേന എത്തിയാണ് ബസിന്റെ മുകളിൽ നിന്നും തൂണും വൈദ്യുതകമ്പികളും മാറ്റിയത്. അതിന് മുമ്പായി കെഎസ്ഇബി ലൈൻ ഓഫാക്കിയിരുന്നു.


