ആനപ്രമ്പാൽ ജലോത്സവം 3ന് ; വിളംബര ഘോഷയാത്ര ഇന്ന്

Kerala Alappuzha

എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാലാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സത്തിൻ്റെ വിളംബര ഘോഷയാത്ര ഇന്ന് ഉച്ചകഴിഞ്ഞ് 2ന് എടത്വ സി.ഐ: കെ.ബി ആനന്ദബാബു തലവടി സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിൽ ഫ്ളാഗ് ഓഫ് ചെയ്യും. സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻ അനുഗ്രഹ പ്രഭാഷണം നടത്തും.

ആനപ്രമ്പാൽ വാട്ടർ സ്റ്റേഡിയത്തിൽ പതാക ഉയർത്തൽ കർമ്മം ജലോത്സവ സ്വാഗതസംഘം ചെയർമാൻ ബിജു പറമ്പുങ്കൽ നിർവഹിച്ചു.കുട്ടനാട് സാംസ്കാരിക വേദി സെക്രട്ടറി ജിനു ശാസ്താംപറമ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് പീയൂഷ് പി.പ്രസന്നൻ, ജലോത്സവം സമിതി ട്രഷറർ മനോഹരൻ വെറ്റിലക്കണ്ടം,സി.കെ പ്രസന്നൻ, സന്തോഷ് പറത്തറപ്പറമ്പ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ:ജോൺസൺ വി. ഇടിക്കുള, രാധാകൃഷ്ണൻ പുന്നശ്ശേരി,തോമസുകുട്ടി ചാലുങ്കൻ, മോനിച്ചൻ എന്നിവർ പ്രസംഗിച്ചു. ജലോത്സവവുമായി ബന്ധപ്പെട്ട അത്തപൂക്കള മത്സരം,കമന്ററി മത്സരം, വഞ്ചിപ്പാട്ട് മത്സരം എന്നിവയും സ്വാഗതസംഘം ഓഫീസിൽ വെച്ച് നടന്നു.

സെപ്റ്റംബർ 3 ഞായറാഴ്ച 2.30ന് ആനപ്രമ്പാൽ ക്ഷേത്രക്കടവിൽ വെച്ച് നടക്കുന്ന ജലോത്സവത്തിൻ്റെ പൊതുസമ്മേളനം കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ: വി. വേണു ഉദ്ഘാടനം ചെയ്യും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *