സെപ്റ്റംബർ 17 നു എസ്എൻഡിപി യോഗം അടൂർ യൂണിയൻ ശാഖാ നേതൃത്വ സംഗമം ; ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്നു

Kerala Pathanamthitta

അടൂർ – ഇന്നത്തെ കാലിക പ്രസക്തിയിൽ സെപ്റ്റംബർ 17 നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന അടൂർ യൂണിയൻ ശാഖാ നേതൃത്വസംഗമം വൻ വിജയമാകും അഡ്വക്കേറ്റ് മണ്ണടി മോഹനൻ.

സെപ്റ്റംബർ 17 നു ബഹുമാന്യ യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് എന്നിവർ പങ്കെടുക്കുന്ന അടൂർ യൂണിയൻ ശാഖാ നേതൃത്വ സംഗമത്തിനു മുന്നോടിയായി നടന്ന ശാഖാ സെക്രട്ടറി പ്രസിഡണ്ട് വൈസ് പ്രസിഡന്റ്‌ നേതൃയോഗം അടൂർ യൂണിയൻ പ്രാർത്ഥനാ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂണിയൻ കൺവീനർ അഡ്വക്കേറ്റ് മണ്ണടി മോഹനൻ. യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വയലാ ചന്ദ്രശേഖരൻ, സുജിത്ത് മണ്ണടി, അജി കെ, അരുൺ ആനന്ദ്, സൈബർ സേന കേന്ദ്ര സമിതി അംഗം അശ്വിൻ പ്രകാശ്, സൈബർ സേന യൂണിയൻ കോഡിനേറ്റർ വിനോദ് വാസുദേവൻ, വനിതാ സംഘം യൂണിയൻ ചെയർ പേഴ്സൺ മഞ്ജു ബിനു,യൂണിയൻ കൺവീനർ സുഷ രമണൻ, ട്രഷറർ അഞ്ജലി ഷാജി,വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം സുജ മുരളി എന്നിവർ സംസാരിച്ചു

അത്തപ്പൂക്കളമിട്ടു ആരംഭിച്ച യോഗത്തിൽ യോഗത്തിനുശേഷം യൂണിയന്റെ ആഭിമുഖത്തിൽ ഓണസദ്യയും നൽകി

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *