ആലപ്പുഴ – സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ആൺകുഞ്ഞെത്തി. ആലപ്പുഴ ബീച്ച് റോഡിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് അനുബന്ധിച്ച് സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് പുലർച്ച 5.30 ന് ആൺകുട്ടിയെ കണ്ടെത്തിയത്. നേരത്തേ ജൂൺ 6 ന് അമ്മതൊട്ടിലിൽ ലഭിച്ച കുഞ്ഞും ആൺകുട്ടിയായിരുന്നു. ഈവർഷം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കുട്ടിയുളളത്. ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ കുഞ്ഞുങ്ങളുടെ അവകാശികൾ ഉണ്ടെങ്കിൽ ശിശുക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണം. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ചൈൾഡ് വെൽഫയർ കമ്മിറ്റി തീരുമാനത്തിന് വിധേയമായി സംസ്ഥാന ശിശുപരിചരണ കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റും.


