സംശയത്താൽ ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Crime

കോന്നി – ഭാര്യയെ സ്ഥിരമായി മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ച ഭര്‍ത്താവിനെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂടല്‍ കടുവണ്ണൂര്‍ നിരവത്ത് വീട്ടില്‍ ജോര്‍ജ് മൈക്കിള്‍(50)ആണ് പിടിയിലായത് .2009 ലായിരുന്നു വിവാഹം നടന്നത്. 2011 മേയ് മുതല്‍ നിരന്തരം മദ്യപിച്ചു വന്ന് സംശയത്തിന്റെ പേരില്‍ ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നു. കഴിഞ്ഞ നാലിന് വൈകിട്ട് മൂന്നിന് മകളെയും കൊണ്ട് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മദ്യപിച്ചു കൊണ്ടിരുന്ന പ്രതി ,വിറക് കമ്പു കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കടുവണ്ണൂര്‍ നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം എസ്.ഐ ആര്‍.അനില്‍ കുമാര്‍, എസ്.സി.പി.ഓമാരായ രാജേഷ്, സജി കുമാര്‍, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *