ദുബായ് സി.എസ്.ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി പ്രവാസി കുടുംബ സംഗമം നടന്നു.

World
Print Friendly, PDF & Email

കോട്ടയം : ദുബായ് സിഎസ്ഐ മലയാളം പാരിഷിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി കുടുംബ സംഗമം സിഎസ്ഐ മദ്ധ്യകേരള മഹായിടവക റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു. 50 വർഷം പൂർത്തിയാക്കുന്ന ദുബായ് മലയാളം ഇടവക ദൈവീക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് ആഹ്വാനം ചെയ്തു.ദുബായ് ഇടവക വികാരി റവ. രാജു ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ജോൺ കുര്യൻ സ്വാഗതം അറിയിച്ചു. മാത്യൂ വർഗീസ് ഇടവകയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു.എ. പി. ജോൺ നന്ദി പ്രകാശിപ്പിച്ചു.ഏകദേശം 120 പേർ പങ്കെടുത്തു.

ദുബായ് ഇടവകയിൽ മുൻപ് ശുശ്രൂഷ ചെയ്ത റവ. ഡോ. മാത്യു വർക്കി, റവ. സി. വൈ. തോമസ്, റവ. സജി കെ. സാം, റവ. വർഗീസ് ഫിലിപ്പ്, റവ. ജിജി ജോൺ ജേക്കബ്, റവ. പ്രവീൺ ചാക്കോ, റവ. ഡോ. പി. കെ. കുരുവിള, റവ. ഷാജി ജേക്കബ് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.1975 ൽ ദുബായിൽ ആദ്യകാല സേവനം ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന മുൻ ഇടവകാംഗങ്ങളെ ആദരിച്ചു. പങ്കെടുത്ത എല്ലാ വൈദികർക്കും മുൻ ഇടവകാംഗങ്ങളെയും ആദരിച്ചു.സജി കെ. ജോർജ്ജ്,എബി മാത്യു ചോളകത്ത്, തമ്പി ജോൺ എന്നിവർ പ്രോഗ്രാം കോഡിനേറ്റേഴ്‌സായി ആയി പ്രവർത്തിച്ചു.

ദുബായ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ (1975-2025) ഭാഗമായിട്ടാണ് എല്ലാവരും ചേർന്നുള്ള കുടുംബ സംഗമം ക്രമീകരിച്ചത്. ദുബായിൽ ഇപ്പോൾ ആരാധനയിൽ സംബന്ധിക്കുന്ന മുപ്പതോളം അംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. പൊതുസമ്മേളനത്തോടൊപ്പം വിനോദ പരിപാടികളും കുടുംബാംഗങ്ങളെ ആദരിക്കലും ചേർന്നുള്ള പ്രഥമ കുടുംബ സംഗമം വ്യത്യസ്തവും അനുഗ്രഹകരവും ആയിരുന്നു എന്ന് സംഘാടകർ അറിയിച്ചു ‎

✒️📒 ഡോ ജോൺസൺ വി.ഇടിക്കുള

Leave a Reply

Your email address will not be published. Required fields are marked *