പത്തനംതിട്ട – നഗരസഭയുടെയും, ലുമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനം ഇന്ന് വൈകിട്ട് ആറുമണിക്ക് ടൗൺഹാളിൽ നടക്കും. 50 – താമത് ചലച്ചിത്രമായി പ്രദർശിപ്പിക്കുന്നത് വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ മജീദ് മജീദി സംവിധാനം ചെയ്ത ‘ ബരാൻ ‘ എന്ന പേർഷ്യൻ സിനിമയാണ്. 2001 ൽ പുറത്തിറങ്ങിയ ബരാൻ അക്കൊല്ലത്തെ കേരളം അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായിരുന്നു.

പ്രത്യേക സാന്നിദ്ധ്യമായി മുനിസിപ്പൽ ചെയർമാനായ അഡ്വ. സക്കീർ ഹുസ്സൈൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ, ജാസിംകുട്ടി, മുനിസിപ്പൽ കൗൺസിലറന്മാരായ ശ്രീ. പികെ അനീഷ്, ശ്രീ. സാബു, ശ്രീമതി. സിന്ധു അനിൽ എന്നിവരുൾപ്പടെ നിരവധി ചലച്ചിത്രകാരന്മാരും, നിരൂപകരും അടക്കം പങ്കെടുക്കുന്ന പ്രദർശനത്തിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം പാലായനത്തിന്റെയും, ജീവിതാവസ്ഥകളുടെയും തീവ്ര വേദനകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകും. ഒന്നര മണിക്കൂർ ദൈർഖ്യമുള്ള സിനിമ മലയാളം സബ് ടൈറ്റിലോടെയാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് – 9447945710 , 9447439851
What do you feel about this post?
Like
Love
Happy
Haha
Sad

