വടിവാളിന് യുവാവിനെ വെട്ടിവീഴ്ത്തിയ വധശ്രമക്കേസിൽ പ്രതി അറസ്റ്റിൽ

Crime

തിരുവല്ല:- മുൻവിരോധം കാരണം യുവാവിനെ വടിവാളിനു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി.ആർ.ആർജ്ജുൻ (27) ആണ് അറസ്റ്റിലായത്. പാണ്ടനാട് കിഴക്കേ മായ്ക്കര വന്മഴി വീട്ടിൽ ഷിബി (26)നെ 16 ന് വൈകിട്ട് 5.30 ഓടെ പാലിയേക്കര പള്ളിക്ക് എതിർവശം റോഡിൽ വച്ച് തടഞ്ഞുനിർത്തി പ്രതി മർദ്ദിച്ചു. ചവിട്ടി താഴെയിട്ട ശേഷം കൈയ്യിൽ കരുതിയിരുന്ന വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാവുംഭാഗത്തു നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്‌റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പാലിയേക്കര മുനിസിപ്പൽ കോളനിയിലേക്കും മറ്റും പോകുന്ന റോഡിൽ വ്യക്തിയുടെ വീടിനു പിന്നിലെ കക്കൂസ് കെട്ടിടത്തിന്റെ മുൻവശം കാടുമൂടിയ പ്രദേശത്തുനിന്നും വടിവാൾ പോലീസ് തെളിവെടുപ്പിൽ കണ്ടെടുത്തു. മറ്റു നടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *