അറിവിനൊപ്പം ചിന്തയേയും ഉണർത്തുന്നതാണ് വായനയെന്ന് ജില്ലാ കലക്ടർ ; വായന പക്ഷാചരണം: ആസ്വാദനക്കുറിപ്പ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

Kerala Pathanamthitta

പത്തനംതിട്ട – വായന പക്ഷാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും
സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ചേമ്പറിൽ നിർവഹിച്ചു. കുട്ടിക്കാലത്തെ വായനാശീലം അറിവിനൊപ്പം ചിന്തയേയും സർഗാത്മകതയേയും വളർത്തും. പുതിയ തലമുറയുടെ വായനാരീതി ഓൺലൈനിലേക്ക് മാറിയിട്ടുണ്ട്. പഠനത്തോടൊപ്പം ദിനപത്രമുൾപ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാൻ കുട്ടികൾ സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.

മത്സര വിജയികളായ ആർ. ഋതുനന്ദ (ജിയുപിഎസ് പൂഴിക്കാട്), ആർദ്രലക്ഷ്മി (ജിവിഎച്ച്എസ്എസ് ആറന്മുള), ശ്രദ്ധ സന്തോഷ് (തെങ്ങമം യുപിഎസ്), ആല്യ ദീപു (ഭവൻസ് വിദ്യാമന്ദിർ പത്തനംതിട്ട), ദേവനന്ദ (സെന്റ് ജോർജ് മൗണ്ട് എച്ച്എസ്എസ് കൈപ്പട്ടൂർ), അഭിരാമി അഭിലാഷ് (ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ മല്ലപ്പള്ളി) എന്നിവർ കലക്ടറിൽ നിന്ന് സമ്മാനവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ജില്ലയിലെ യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി ടി ജോൺ, അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ്രവീൺ ജി നായർ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *