അരുമയായ നായയുടെ ഉടമയെ തേടി പൊതുപ്രവർത്തകൻ.

Kerala Alappuzha

എടത്വ – കഴിഞ്ഞ 2 ദിവസം മുമ്പ് ഇവൻ വിശന്ന് വീടിന്റെ പരിസരത്തും അയൽവീടുകളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയിൽപ്പട്ടു…ഞാൻ ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇവൻ സ്നേഹപ്രകടനങ്ങൾ കാണിച്ചു.ആദ്യം ഭയം തോന്നിയെങ്കിലും അനുസരണത്തോടെ യുള്ള പെരുമാറ്റം കണ്ടപ്പോൾ ആഹാരം നല്കി. ഇന്നലെ രാവിലെ 4.30ന് പെരുമ്പാവൂരിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ കാർ പോർച്ചിൽ കിടന്ന് ഉറക്കം…

അനുജൻ സാം വീട്ടിലേക്ക് എത്തിയപ്പോൾ കുരച്ച് കൊണ്ട് ആദ്യം ചാടിവീണെങ്കിലും പിന്നീട് അനുസരിച്ചു.. വണ്ടി എടുക്കാൻ സഖാവ് പിഡി സുരേഷ് എത്തിയപ്പോൾ ഇത് തന്നെ അനുഭവം …. ഞങ്ങൾ വൈകിട്ട് മടങ്ങി വന്നപ്പോൾ ഇവൻ കാർ പോർച്ചിൽ തന്നെയുണ്ട്. വീട്ടിലെ മറ്റ് അരുമകൾക്ക് ഭക്ഷണം കൊടുത്തപ്പോൾ ഇവനും കഴിച്ചു.. .. ഇന്ന് (16.07. 2025) രാവിലെ 4ന് കതക് തുറന്ന് നോക്കിയപ്പോൾ വരാന്തയിൽ സുഖ ഉറക്കം.

ഞങ്ങൾക്ക് വീട്ടിലും ഡൽഹിയിലും ആയി റോട്ട് വീലർ ഉൾപ്പെടെ ഇപ്പോൾ 10 അരുമകൾ ഉണ്ട്. സഹധർമ്മിണിക്കും മക്കൾക്കും ഇവനോട് ഇഷ്ടം…(ആദ്യ കമന്റ് കണ്ടാലും ).

” ഡാഡി, ഇവനെ ആരോ വളർത്തിയതാണെന്ന് മൂത്ത മകൻ “…❣️

നമ്മുടെ വീടിന്റെ അടുത്ത് കൊണ്ട് ഉപേക്ഷിച്ചതാകാമെന്ന് ഇളയ മകൻ…❣️❣️

…വീട്ടിലെ സന്ദർശകരെ കടിക്കരുതെന്ന് സഹധർമ്മിണി….❣️❣️❣️

📌 അറിയിപ്പ്.

1) വഴിതെറ്റി ഇവൻ വന്നതാണെങ്കിൽ ഉടമസ്ഥർ വന്ന് 10 ദിവസത്തിനുള്ളിൽ ഏറ്റെടൂക്കുക.(ഭക്ഷണവും താമസവും ഇവന് കുറവ് വരുത്തുകയില്ല ).

2) ഉപേഷിച്ചതാണെങ്കിൽ( ഇത് ഹീനകരം. ഇത്തരം ആൾക്കാർ ആണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണം )

3) 10 ദിവസത്തിനുള്ളിൽ ഉടമ എത്തുന്നില്ല
എങ്കിൽ വീട്ടിലെ കൂടിനുള്ളിൽ ഞങ്ങളിൽ ഒരംഗം ആയിരിക്കും..

📌 തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം….
ഡോ. ജോൺസൺ വാലയിൽ ഇടിക്കുള – 9061 805 661

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *