കണ്ണൂർ – കൊട്ടിഘോഷിച്ചു, കോടികൾ പൊടിച്ചു നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ സഞ്ചരിക്കുന്നത് ചെലവ് കുറയ്ക്കാനാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ന്യായവാദം മാധ്യമ പ്രവർത്തകർ പൊളിച്ചടുക്കി . മിക്ക മന്ത്രിമാരുടെയും വാഹനങ്ങൾ ബസിനൊപ്പം സഞ്ചരിക്കുന്നതിൻറെ ദൃശ്യങ്ങൾ തെളിവ് സഹിതം പുറത്തുവന്നു. പലതും ഔദ്യോഗിക നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി വെറും കേരള സർക്കാർ എന്ന നമ്പർ പ്ളേറ്റുമായാണ് നവകേരള ആഡംബര ബസിനു അകമ്പടി.
‘ഈ ബസ് ഉള്ളതുകൊണ്ട് മന്ത്രിമാരുടെ 21 കാറുകളും അകമ്പടി വാഹനങ്ങളും ഒഴിവാകും, അങ്ങനെ ചെലവ് ചുരുങ്ങും’. നവകേരള സദസുകളിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ മുടക്കി ബസ് വാങ്ങിയതിന് ഗതാഗതമന്ത്രി പറഞ്ഞ ന്യായീകരണം ഒക്കെ ഇങ്ങനെയായിരുന്നു. മന്ത്രിമാരുടെ വാഹനങ്ങൾ അകമ്പടി സേവിക്കുന്നില്ല എന്നുവരുത്താൻ നടത്തിയ പൊടിക്കൈകൾ ആണ് പൊളിച്ചടുക്കപ്പെട്ടത് .. മന്ത്രിയുടെ നമ്പർ പ്ലേറ്റ് അങ്ങ് മാറ്റുക.. !! ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഈ പൊടിക്കൈകളൊന്നും മതിയാവില്ല !!
നവകേരളാ യാത്രക്കിടെ തലശേരിയിൽ മന്ത്രിസഭയോഗം നടന്നപ്പോൾ തന്നെ എല്ലാ മന്ത്രിമാരുടേയും കാറുകൾ ബസിനൊപ്പം ഒാരോയിടത്തും എത്തുന്നുണ്ട് എന്ന് മനസ്സിലായി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളാണ് ഈ കാറിലെ യാത്രക്കാർ.
പേഴ്‌സണൽ സ്റ്റാഫിന് സഞ്ചരിക്കാൻ ഇതല്ലാതെ വഴിയില്ലെന്നും മന്ത്രിമാരുടെ സാധനങ്ങളെല്ലാം ഈ കാറിലാണുള്ളതെന്നുമാണ് കാറുകൾ ഉപയോഗിക്കുന്നതിലെ ഒൗദ്യോഗിക വിശദീകരണം. അപ്പോൾ പിന്നെ ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കാനെന്ന് ഗതാഗതമന്ത്രി അവകാശപ്പെട്ടത് എന്തടിസ്ഥാനത്തിലാണ് ? അത് ഗതാഗതമന്ത്രി തന്നെ പറയണം. നമ്പർ പ്ളേറ്റുകൾ മാറ്റിയുള്ള നാടകം ആരെ കബളിപ്പിക്കാനാണ് ? അതിനുത്തരം ജനങ്ങളോട് പറയണം !!
What do you feel about this post?
Like
Love
Happy
Haha
Sad

