പത്തനംതിട്ടയിൽ എ.സി ഷണ്മുഖദാസ് അനുസ്മരണം നടന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: അടിയന്തരാവസ്ഥയെ പാർട്ടിക്കുള്ളിൽ നിന്നും എതിർത്ത ആദർശ ധീരനും, സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകവും ആയിരുന്നു എ.സി ഷണ്മുഖദാസ് എന്ന് എൻ സി പി (എസ്) ദേശീയ കൗൺസിൽ അംഗവും, എൻ വൈ സി ദേശീയ ജന. സെക്രട്ടറിയുമായ അഡ്വ ശ്രീഗണേഷ്. എൻ സി പി സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന എ.സി ഷണ്മുഖദാസിന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എൻ സി പി (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജോസ് കുറഞ്ഞൂർ, എം.മുഹമ്മദ് സാലി, വർഗീസ് മാത്യു, സാബുഖാൻ, കെ.ജി റോയി, ബിനോജ് തെന്നാടൻ, സുനിൽ മംഗലത്ത്, രഞ്ജിത്ത് പി ചാക്കോ, എം.ബി നൈനാൻ, ബൈജു മാത്യു, സോണി സാമുവൽ, സുജോ വർഗീസ്, നൈസ്സാം മുഹമ്മദ്, ഷെരീഫ് മീരാസാഹിബ്, അബ്ദുൽ റസാഖ് വി.എ, ജിജോ തോമസ്, ജുവാൻ മോൻസി, ജിബിൻ എബ്രഹാം, അച്ചു ജേക്കബ്, സിറിൽ തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *