പറക്കോട് വെച്ച് ബൈക്കിന് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിൽ ആയിരുന്ന ആൾ മരിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ : ബൈക്കിന് തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിൽ ആയിരുന്ന ആൾ മരിച്ചു. അങ്ങാടിക്കൽ തെക്ക് പ്രീതാ ഭവനത്തിൽ രാജൻ (58) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് വൈകിട്ട് മൂന്നു മണിയോടെ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപം വച്ചാണ് അപകടം നടന്നത്. അറ്റകുറ്റ പണിയ്ക്കായി അടൂരിലുള്ള വർക്ക് ഷോപ്പിലേക്ക് കൊണ്ടു പോകും വഴിയാണ് ബൈക്കിന് തീ പിടിച്ചത്. തീ ആളിപ്പടർന്നതിനാൽ രാജന് ബൈക്കിൽ നിന്നും ഇറങ്ങാൻ ആയില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ചുനക്കരയിൽ ലബോറട്ടറി നടത്തിവരികയായിരുന്നു.ഭാര്യ: പ്രഭ. മക്കൾ: അജിൻ രാജ്, അജു പ്രിയ. മരുമകൻ: വിനയ്. സംസ്‌ക്കാരം ഞായര്‍ 12.30 ന് വീട്ടുവളപ്പില്‍.. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.

Leave a Reply

Your email address will not be published. Required fields are marked *