ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Kerala Trivandrum

തിരുവനന്തപുരം – കേരളത്തിൽ വ്യാപകമായി ഇന്നും നാളെയും ( ഞായർ, തിങ്കൾ ) ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്, അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഉയർന്ന താപനില പാലക്കാട്ട് 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) രേഖപ്പെടുത്താൻ സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *