അടൂർ – കൊടുമൺ ഇടത്തിട്ട സർക്കാർ എൽ.പി. സ്‌കൂളിന് 40 ലക്ഷം രൂപയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാ ദേവി, സ്റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. വിപിൻ കുമാർ, കെ. പുഷ്പലത, അംഗങ്ങളായ പി.എസ്. രാജു, അഞ്ജന ബിനുകുമാർ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ റെനി ആന്റണി, ഏ.ഇ.ഒ സീമാ ദാസ്, കെ.എ. ഷെഹിന, പ്രോജക്ട് എഞ്ചിനീയർ ജി. കുഞ്ഞുമോൾ, പി.ആർ.മായ എന്നിവർ പങ്കെടുത്തു. എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നാല് ക്ലാസ് മുറികൾ നിർമിക്കും


