ആറന്മുള വള്ളസദ്യയ്ക്ക് നാളെ ( ജൂലൈ 13 ) തുടക്കം ; മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും

Pathanamthitta Food

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ നാളെ (ജൂലൈ 13, ഞായർ) ആരംഭിക്കും. രാവിലെ 11ന് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വള്ളസദ്യയുടെ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, ആൻറ്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ തുടങ്ങിയവർ ഇലയിൽ വിഭവങ്ങൾ വിളമ്പും. 11.30ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസദ്യ മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, പള്ളിയോടപ്രതിനിധികൾ, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

ഓതറ, ളാക – ഇടയാറൻമുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ ഏഴു പള്ളിയോടങ്ങൾ നാളെ (ജൂലൈ 13) വള്ളസദ്യയിൽ പങ്കെടുക്കും. റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 15 സദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്. വള്ളസദ്യ ഒക്ടോബർ രണ്ടിന് സമാപിക്കും.

ചിത്രങ്ങൾ – രമേശ് കിടങ്ങൂർ ( file )

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *