ഗ്രാമീണ മേഖലകളിലെ ബാങ്കുകളുടെ ശാഖകൾ റദ്ദു ചെയ്യരുതെന്ന് ആന്റോ ആന്റണി എം. പി

Kerala Pathanamthitta
Print Friendly, PDF & Email

*ബാങ്കുകൾ വായ്പ നൽകുന്നത് ഉദാരമാക്കണം*
പത്തനംതിട്ട – ഗ്രാമീണ മേഖലകളിലെ ബാങ്കുകളുടെ ശാഖകൾ റദ്ദു ചെയ്യരുതെന്ന് ആന്റോ ആന്റണി എം. പി പറഞ്ഞു. ലീഡ് ബാങ്ക് ജില്ലാതല അവലോകന സമിതിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. കാനറ ബാങ്ക് റദ്ദു ചെയ്ത മൈലപ്രയിലെ ശാഖ പുനരാരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. ബ്രാഞ്ചുകൾ നിർത്തുമ്പോൾ അത് ജില്ലാതലഅവലോകനസമിതിയെ അറിയിക്കണം. ബാങ്കുകൾ വായ്പ കൊടുക്കുന്നത് ഉദാരമാക്കണം. കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നതിലെ പുരോഗമനം അഭിനന്ദനാർഹമാണ്. പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്ത് ഏറെ ഫലപ്രദമായിരുന്നുവെന്നും പരാതികൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്നും എം. പി പറഞ്ഞു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ് .അയ്യർ, ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, നബാർഡ് ഡിസ്ട്രിക്ട് ഡവലെപ്‌മെന്റ് മാനേജർ റെജി വർഗീസ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസർ മിനി ബാലകൃഷ്ണൻ , വിവിധ ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *