അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

*മുക്കംപെട്ടി – പമ്പാവാലി റോഡിൽ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മാർച്ച് മൂന്ന്, നാല് തീയതികളിൽ ഗതാഗതം ഭാഗികമായി നിരോധിക്കും എന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

*ടെൻഡർ
പുളിക്കീഴ് ഐസിഡിഎസ് പ്രോജക്ട് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നൽകുവാൻ തയാറുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 10. ഫോൺ: 0469 2610016.

*ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് കോഴ്‌സ്
ചെന്നീർക്കര സർക്കാർ ഐടിഐ യിൽ ഐഎംസിക്ക് കീഴിൽ ചുരുങ്ങിയ ഫീസിൽ കേന്ദ്രസർക്കാർ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോർട്ടോടെയും ആറുമാസകാലയളവുള്ള ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഒഴിവുണ്ട്. യോഗ്യത- പ്ലസ് ടു/ബിരുദം .ഫോൺ : 7306119753.

*സാധ്യതാപട്ടിക
ജില്ലയിൽ സോഷ്യൽ ജസ്റ്റിസ്/ വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ മേട്രൺ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പർ: 722/2022) തസ്തികയുടെ സാധ്യതാപട്ടിക നിലവിൽ വന്നതായി ജില്ലാ പിഎസ് സി ഓഫീസർ അറിയിച്ചു. ഫോൺ: 04682222665.

Leave a Reply

Your email address will not be published. Required fields are marked *