ആരോഗ്യ മന്ത്രി രാജിവയ്ക്കുക : മുസ്ലിം യൂത്തുലീഗ്.

Kerala Pathanamthitta
Print Friendly, PDF & Email

വായ്പ്പൂര്: ആതുര സേവന കേന്ദ്രങ്ങളായ കേരളത്തിലെ മെഡിക്കൽ കോളജുകളേയും, സർക്കാർ ആസ്പത്രികളേയും ആതുരദുരന്ത കേന്ദ്ര ങ്ങളാക്കാ മാറ്റിയ ആരോഗ്യ മന്ത്രിരാജിവയ്ക്കണമെന്നു മുസ്ലിം യൂത്തു ലീഗ് ആവശ്യപ്പെട്ടു. ആരോഗ്യസംരക്ഷ ണാത്ഥം ആസ്പത്രികളിൽ എത്തുന്ന രോഗികൾക്കു ചികിത്സ ലഭിയ്ക്കാത്തതുമാത്രമല്ലാ അവരുടെ ജീവൻ പോലും സുരക്ഷിതമല്ലാത്ത ഭൗതീക സാഹചര്യങ്ങളാണു നിലവിലുള്ളത്. ആരോഗമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം യൂത്തു ലീഗ് റാന്നി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധമാർച്ചും ധർണയും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എം എം സലിം ഉൽഘാടനം ചെയ്തു. യൂത്തു ലീഗ് ജില്ലാ സെക്ട്ടറി ജാഫർ ഖാൻ അദ്ധ്യക്ഷത വഹിച്ചു, യോഗത്തിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗുനേതാക്കളായ മുഹമ്മദു ഹുനൈസ് , PM R ഖാൻ, അബ്ദുൽ അസീസ്, ഇസ്മയിൽ ചീനിയിൽ, ഫിറോസ് ഖാൻ, നജീബു ഖാൻ ഷാജി കാച്ചാനിൽ, CM ഇസ്മയിൽ, ഫൈസൽ MS ,റഷീദ്, അബ്ദുൽ വാഹിദ്, VMഅബ്ബാസ്, നിഷാദ്, അഹമ്മദുഖാൻ, നാസർ,ഇബ്രാഹിം അസീസ് മുത്തു മുറി എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *