മണിയാറിൽ കടുവ ചത്തത് കാട്ടാനയുടെ ആക്രമണം മൂലമെന്ന് നിഗമനം

Kerala Pathanamthitta

ചിറ്റാർ – റാന്നി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ മണിയാർ കട്ടച്ചിറ റോഡരികിൽ എട്ടാം ബ്ലോക്കിൽ അവശനിലയിൽ കണ്ടെത്തിയ കടുവ പിന്നീട് ചത്തു. വ്യാഴാഴ്ച രാവിലെയാണ് റോഡരികിൽ നാട്ടുകാർ കടുവയെ കണ്ടെത്തിയത്. ഒരു വയസ് പ്രായം വരുന്ന കുടുവയുടെ ഇടത് ചെവിയുടെ താഴെയുളള മുറിവും കാലിനേറ്റ ക്ഷതവും കാരണം ആഹാരം തേടാനാവാതെയാണ് അവശനിലയിലായതെന്ന് വനപാലകർ പറയുന്നു.

സ്ഥലത്ത് ആനയുടെ കാൽപാടുകൾ കണ്ടെത്തിയതിനാൽ ആനയുമായുളള ആക്രമണത്തിനിടയിലാണ് കടുവയ്ക്ക് പരുക്കേറ്റതെന്ന നിഗമനത്തിലാണ് വനപാലകർ. അവശനായ കടുവയെ റാന്നി ആർആർടി സംഘം കോന്നി വനം വകുപ്പ് വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും യാത്ര മദ്ധ്യേ കടുവ ചത്തു. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്!കാരം നടത്തി. മരണകാരണം വ്യകതമല്ല. കോന്നി വനം വകുപ്പ് വെറ്റിനറി സർജൻ ഡോ ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നെങ്കിൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.

കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ റ്റി അജികുമാർ,cവടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസർ കെ വി രതീഷ്, ചിറ്റാർ ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റ്റി എസ് അഭിലാഷ്,ആർ ആർ റ്റി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി പി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി. വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വിദഗ്ദ്ധ കമ്മറ്റി രൂപീകരിച്ച് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷമാണ് ജഡം സംസ്‌കരിച്ചത്
പല്ലിൽ ഉണ്ടായ മുറിവിൽ നിന്നും രൂപപ്പെട്ട അണുബാധ ആന്തരിക അവയവങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നതാണ് പോസ്റ്റ്‌മോർട്ടം ചെയ്തതിനെ തുടർന്ന് ലഭിച്ച പ്രാഥമിക നിഗമനം എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഈ പ്രദേശത്ത് രണ്ട് വർഷം മുമ്പും കടുവയുടെ ജഡം കണ്ടെത്തിയിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *