ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ അമരക്കാരൻ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

Kerala Thrissur
Print Friendly, PDF & Email

തൃശൂർ – വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അദ്ധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അദ്ധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.

ഗായകനും, ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്കൂളിൽ ഇംഗ്ലിഷ് അദ്ധ്യാപകനും ആയിരുന്നു. കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു. തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ അമരക്കാരനാണ്.

സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ.
ഭാര്യ: പാർവതി (ആയുർവേദ ഡോക്ടർ).
മക്കൾ: പാർവണ, പാർഥിപ്.

Leave a Reply

Your email address will not be published. Required fields are marked *