കോട്ടയം: മലയാള മനോരമ പ്രസിദ്ധീകരണമായ ”വനിത” എഡിറ്റർ ഇൻ ചീഫ് എം മധുചന്ദ്രൻ വിരമിച്ചു. മനോരമ ആരോഗൃം വനിത വീട്, വനിത പാചകം, മനോരമ ട്രാവലർ എന്നിവയുടെ ചുമതലയും മധുവിനായിരുന്നു.1990 ൽ വനിതയിൽ ചേർന്ന മധുചന്ദ്രൻ പ്രശസ്ത പത്രപ്രവർത്തകനും വനിത എഡിറ്റൻ ഇൻ ചീഫുമായിരുന്ന മണർകാട് മാത്യുവിന്റെ പിൻഗാമിയായിട്ടാണ് 2010ൽ എഡിറ്റർ ഇൻ ചീഫായത്. വനിതയുടെ ഉള്ളടക്കത്തെ ആകർഷകമാക്കിയും ആധുനിക രൂപകല്പനയാൽ ജനകീയമാക്കുന്നതിലും മധു മുഖൃ പങ്കുവഹിച്ചു. മുപ്പത്തിയഞ്ച് വർഷത്തെ സേവനത്തിനു ശേഷമാണ് മധു വനിതയിൽ നിന്നു വിരമിക്കുന്നത്.
‘സബ് എഡിറ്റർ ട്രെയിനിയായി തുടങ്ങി എഡിറ്റർ ഇൻ ചാർജ് വരെയെത്തിയ ഈ വലിയ യാത്ര എനിക്കു നൽകിയത്ആനന്ദവും ആവേശവും ആഹ്ലാദവും മാത്രമാണ്.പ്രചാരത്തിലും വായനക്കാരുടെ എണ്ണത്തിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള വനിത പ്രസിദ്ധീകരണമായി വനിതയെ നില നിർത്താനും നയിക്കാനും സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും മധു പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

