പത്തനംതിട്ട നഗരത്തിൽ കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യ സംഭവം
പത്തനംതിട്ട – അവസാനം മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപ്പെട്ടിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. തിരക്കേറിയ നഗരമദ്ധ്യത്തിൽ രൂപപ്പെട്ട വലിയ ഗർത്തം വാഹനയാത്രക്കാർക്കും ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. അടുത്തിടെ പ്രൈവറ്റ് ബസ്റ്റാറ്റിന് സമീപം നിർമ്മാണത്തിലിരുന്ന റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണത് കുടിവെള്ള പൈപ്പ് പൊട്ടിയതിനാലാണെന്നും, വാട്ടർ അതോരിറ്റി ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചതാണ് സംഭവത്തിനിടയാക്കിയതെന്നും പി ഡബ്ലിയു ഡി അധികൃതർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. പത്തനംതിട്ട നഗരത്തിലാകെ വാട്ടർ അതോരിറ്റി സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ ഗുണനിലവാരം കുറഞ്ഞവയാണെന്ന് തെളിയിക്കുന്നതാണ് അടിക്കടിയുള്ള ഇത്തരം സംഭവങ്ങൾ. ഈ പൈപ്പുകളെല്ലാം മാറ്റി സ്ഥാപിക്കാനാകുമോ ? അതോ അടിക്കടി ഉണ്ടായാൽ മാത്രമേ വല്ലതും തടയൂ എന്നുണ്ടോ ?


